ആകാംക്ഷ നിറച്ച് നസ്രിയ; ‘കൂടെ’യിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കൂടെ’യിലെ ആരാരോ എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നസ്രിയയാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

ഒരിടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയാണ് കൂടെ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിതാണ് സംഗീതം നല്‍കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടേയും ലിറ്റില്‍ ഫിലിംസ് ഇന്‍ഡ്യയുടെയും ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top