‘കല കുവൈറ്റ്’ മാപ്പിളപ്പാട്ട് മത്സരം രജിസ്‌ട്രേഷന്‍ തുടരുന്നു

കുവൈറ്റ് സിറ്റി: 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മല്‍സരത്തിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. 2018 ജൂണ്‍ 22, വെള്ളിയാഴ്ച്ച വൈകീട്ട് 3 മണി മുതല്‍ അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 18 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും, വനിതകള്‍ക്കുമാണു മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും.

താല്‍പര്യമുള്ളവര്‍ കല കുവൈറ്റ് വെബ്‌സൈറ്റായ www.kalakuwait.com എന്ന വെബ്‌സൈറ്റ് മുഖേന രെജിസ്റ്റര്‍ ചെയ്യേണ്ടതാണു. മല്‍സരത്തിന്റെ നിയമാവലിയും വെബ്‌സൈറ്റില്‍ ലഭ്യമാണു. വിശദ വിവരങ്ങള്‍ക്ക് 97910261, 97262978, 50995396, 50292779 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

DONT MISS
Top