യുപിയില്‍ ബസ് അപകടത്തില്‍പ്പെട്ട് 17 മരണം; 35 പേര്‍ക്ക് പരുക്ക്

അപകടത്തില്‍പ്പെട്ട ബസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ട് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ജയ്പൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോകുന്ന പ്രൈവറ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മെയിന്‍പുരി ജില്ലയില്‍ ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതാണെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top