അതിര്‍ത്തിയില്‍ പാക് ആക്രമണം; നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഫയല്‍ ചിത്രം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരെ സത്വാരയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജമ്മുകശ്മീരിലെ സാംബയിലാണ് പാകിസ്താന്‍ വെടിവെയ്പും ഷെല്ലാക്രണവും നടത്തിയത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച വെടിവെയ്പ് ഇന്ന് പുലര്‍ച്ചവരെ നീണ്ടു. കൊല്ലപ്പെട്ടവരില്‍ അസിസ്റ്റന്റ് കമാന്‍ഡറും ഉള്‍പ്പെടുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു.

നേരത്തെ റംസാന്‍ പ്രമാണിച്ച് രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും കൂടാതെയുള്ള ആക്രമണം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

DONT MISS
Top