ജെയിംസ് ബോണ്ടായി വീണ്ടും ഡാനിയേല്‍ ക്രെയ്ഗ്; വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം


വീണ്ടും ഡാനിയേല്‍ ക്രെയ്ഗ് തന്നെ ജെയിംസ് ബോണ്ടായി വെള്ളിത്തിരയിലെത്തുമെന്നുറപ്പായി. നേരത്തെ ഇനി ജെയിംസ് ബോണ്ടാകാനില്ല എന്ന പ്രഖ്യാപനം നടത്തിയ ക്രെയ്ഗിനെ വമ്പന്‍ പ്രതിഫലം നല്‍കിയാണ് നിര്‍മാതാക്കള്‍ അനുനയിപ്പിച്ചത്. ആരാധകരുടെ സമ്മര്‍ദ്ദവും ക്രെയ്ഗിന്റെ മനംമാറ്റത്തിന് പിന്നിലുണ്ട്.

50 മില്യണ്‍ പൗണ്ടാണ് ക്രെയ്ഗിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം 450 കോടി രൂപയോളം വരുമിത്. ഹോളിവുഡിലേയും ലോകത്തെ മറ്റ് ഏത് സിനിമാ ഇന്‍ഡസ്ട്രിയിലേയും എക്കാലത്തേയും ഏറ്റവും വലിയ പ്രതിഫലമാണിത്. ചിത്രത്തിനുവേണ്ടി മോഡലാകുന്നതിന് പ്രതിഫലമായി ലാഭവിഹിതവും അദ്ദേഹത്തിന് ലഭിക്കും. പ്രതിഫലത്തിന് പുറമെയാണിത്.

ഡാനി ബോയലാണ് ബോണ്ട് 25 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒസ്‌കാര്‍ ജേതാവായ ബോയല്‍ സ്ലം ഡോഗ് മില്യനെയറിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും പരിചിതനാണ്. ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രമാണിത്.

DONT MISS
Top