‘നറുമുഗിയേ..’, പ്രിയഗാനത്തിന് വീണ്ടും ചുവടുവച്ച് മോഹന്‍ലാല്‍

Credit: @swasika

മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രം പ്രതിഭകളുടെ ഒരു സമ്മേളനമായിരുന്നു. മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യാ റായ്, നാസര്‍, തബു, രേവതി, ഗൗതമി എന്നീ വമ്പന്‍ താരനിരയും എ ആര്‍ റഹ്മാന്‍, സന്തോഷ് ശിവന്‍ തുടങ്ങിയ അണിയറക്കാരും ചേര്‍ന്നപ്പോള്‍ ലഭിച്ചത് എക്കാലത്തേയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്ന്. ഇതിലെ നറുമുഗിയേ എന്ന ഗാനത്തിന് മോഹന്‍ലാല്‍ നൃത്തമാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്വാസികയോടൊത്ത് ഓസ്‌ട്രേലിയയിലെ ഒരു പരിപാടിക്കുവേണ്ടിയാണ് ഇത്തവണ ലാല്‍ നൃത്തം ചെയ്യുന്നത്.

DONT MISS
Top