പരുക്ക് പറ്റി തീത്തണഞ്ഞ കടലാമയ്ക്ക് സംരക്ഷണമൊരുക്കി പ്രകൃതി സ്‌നേഹികള്‍

കടലാമയെ തോട്ടിലേക്ക് ഇറക്കുന്നു

തൃശൂര്‍: മുൻകൈ മുറിഞ്ഞ കടലാമ മന്ദലാംകുന്ന് കടൽതീരത്തടിഞ്ഞു. രണ്ടു വർഷം പ്രായമായ കടലാമയാണ് പരുക്ക്‌
പറ്റി തീരമണഞ്ഞത്. പുറന്തോട്‌ പൊട്ടിയതിനാൽ വെള്ളത്തിനടിയിലേക്ക് ഊളയിടാൻ കഴിയാത്തത്തിനാൽ ആമയ്ക്ക്
കടൽയാത്ര അസാധ്യമാകുന്നു.

ഇടതുഭാഗത്തെ തുഴ കടയോടെ ചേദിച്ച നിലയിലാണ് കണ്ടെത്തിയത്. ചേദിച്ച ഭാഗത്തെ മുറി ഉണങ്ങിയിട്ടുണ്ട്, എന്നാലും നീന്തലിൽ തുലനം സാധ്യമാകാത്തതിനാൽ കടലിലേക്കിറക്കിയിട്ടും കാറ്റിന്റേയും തിരയുടേയും തള്ളൽ മൂലം നീന്താൻ പറ്റാത്തതിനാൽ അരുവായിക്കപ്പുറം നീന്താനാകാനാവുന്നില്ല.

മന്ദലാംകുന്ന് ബീച്ചിലെ അറപ്പ തോട്ടിൽ ആമയെ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗ്രീൻ ഹാബിറ്റാറ്റ് എക്സികൂട്ടീവ് ഡയറകടർ എൻജെ ജെയിംസ്, കടലാമ സംരക്ഷണ പ്രവർത്തകരായ സലിം ഐഫോക്കസ് എടക്കഴിയൂർ, അബ്ദുൾ ഷഫീർ കെഎം, ഷിബു ഇആർ എന്നിവർ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

DONT MISS
Top