കോമ്പസിനേക്കാള്‍ വിലക്കുറവില്‍ എസ്‌യുവിയുമായി ജീപ്പ്; റെനഗേഡ് ഉടനെത്തും


ജീപ്പ് വന്‍ വെല്ലുവിളിയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നല്‍കിയത്. അവതരിപ്പിച്ചയുടനെ വലിയ തോതിലുള്ള ബുക്കിംഗും വില്‍പനയും ലഭിച്ച കോമ്പസ് വിപണിയില്‍ ഹിറ്റായി. ഈ വിജയക്കുതിപ്പ് തുടരാനൊരുങ്ങുകയാണ് ജീപ്പ്.

നിലവാരത്തിനും ബ്രാന്‍ഡ് മൂല്യത്തിനുമൊപ്പം താങ്ങാനാകുന്ന വിലയില്‍ വാഹനം നല്‍കിയതും ഏറെ ഗുണകരമായി എന്ന് തിരിച്ചറിയുകയാണ് ജീപ്പ്. അതുകൊണ്ടുതന്നെ കുറച്ചുകൂടി ചെറിയ വാഹനങ്ങളുടെ സെഗ്മെന്റിലേക്ക് ജീപ്പ് കണ്ണുവയ്ക്കുന്നു. വിറ്റാര ബ്രെസ്സയ്ക്കും പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കും വെല്ലുവിളിയുയര്‍ത്തുകയാണ് ഇനി ജീപ്പിന്റെ ലക്ഷ്യം.

അടുത്തതായി ജീപ്പ് അവതരിപ്പിക്കുന്ന റെനഗേഡിന് 10 ലക്ഷം രൂപയോടടുത്തായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുതെങ്കിലും സുന്ദരമായ രൂപവുമായി എത്തുന്ന ഈ ചെറു എസ്‌യുവി ചെറുവാഹനങ്ങള്‍ക്കെല്ലാം വെല്ലുവിളിയുയര്‍ത്തും.

കോമ്പസിന്റെ പ്ലാറ്റ്‌ഫോം തന്നെയാണ് റെനഗേഡും ഉപയോഗിക്കുന്നത്. 140ബിഎച്ച്പി കരുത്തുള്ള മള്‍ട്ടിജെറ്റ് ഡീസലും പെട്രോളും എഞ്ചിനുകള്‍. ഇതും കോമ്പസില്‍ കണ്ടവ തന്നെ. പ്രാദേശികമായി നിര്‍മിക്കുമ്പോള്‍ വില പരമാവധി കുറച്ച് ആളുകളെ കയ്യിലെടുക്കാനാണ് ജീപ്പിന്റെ തീരുമാനം.

DONT MISS
Top