കൊച്ചിയിലെ സ്‌കൂള്‍ വാന്‍ അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും; ലൈസന്‍സ് റദ്ദ് ചെയ്യും

കുളത്തില്‍ വീണ സ്കൂ​ൾ വാന്‍

കൊ​ച്ചി: മ​ര​ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്കൂ​ൾ വാ​ൻ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നതെന്ന് മോ​ട്ടോ​ർ ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായി ഡ്രൈവറില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് കൊച്ചി മരട് കാട്ടിത്തറയില്‍ ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പിഞ്ചുകുട്ടികളും ആയയും മരിച്ചിരുന്നു. ഡ്രൈവര്‍ അനില്‍കുമാറിനും മറ്റ് കുട്ടികള്‍ക്കും പരുക്കേറ്റിരുന്നു. ഡ്രൈവര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. പരുക്കേറ്റ ഒരു കുട്ടിയുടെ നില അതീവഗുരുതരമാണ്.

മ​​​ര​​​ടി​​​ൽ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ചെ​​​ങ്ങ​​​ന്നൂ​​ർ മു​​​ള​​​ക്കു​​​ഴ ശ്രീ​​​നി​​​ല​​​യ​​​ത്തി​​​ൽ ശ്രീ​​​ജി​​​ത്ത് എ​​​സ് നാ​​​യ​​​രു​​​ടെ മ​​​ക​​​ൻ ആ​​​ദി​​​ത്യൻ (4), മ​​​ര​​​ട് ആ​​​യ​​​ത്ര​​പ്പ​​​റ​​​ന്പി​​​ൽ വാ​​​ട​​​ക​​യ്​​​ക്കു താ​​​മ​​​സി​​​ക്കു​​​ന്ന കാ​​​ക്ക​​​നാ​​​ട് വാ​​​ഴ​​​ക്കാ​​​ല ഐ​​​ശ്വ​​​ര്യ​​​യി​​​ൽ സ​​​ന​​​ലി​​​ന്‍റെ മ​​​ക​​​ൾ വി​​​ദ്യാ​​​ല​​​ക്ഷ്മി (4), സ്കൂ​​​ളി​​​ലെ ആ​​​യ മ​​​ര​​​ട് വി​​​ക്രം​​സാ​​​രാ​​​ഭാ​​​യ് റോ​​​ഡ് കൊ​​​ച്ചി​​​റ​​​പ്പാ​​​ട​​​ത്ത് ഉ​​​ണ്ണി​​​യു​​​ടെ ഭാ​​​ര്യ ല​​​ത (45) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഗുരുതര നിലയിലുള്ള ക്യാരോള്‍  (5) സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​നി​ന് 2018 ഓ​ഗ​സ്റ്റ് വ​രെ ഫി​റ്റ്ന​സു​ണ്ട്. 2020 വ​രെ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സി​നും ബാ​ഡ്ജി​നും കാ​ലാ​വ​ധി​യു​ണ്ട്. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് ത​ന്നെ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ബോ​ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതെന്ന് ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി.

DONT MISS
Top