കെ സുരേന്ദ്രന്‍ ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

കെ സുരേന്ദ്രന്‍

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കെ കെ സുരേന്ദ്രന്‍ ദേശിയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്തി. പാലക്കാട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ കൃഷ്ണ ദാസിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയില്‍ സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും പങ്കെടുത്തു. ആര്‍എസ്എസ് സംസ്ഥാന നേതൃയോഗം പാലക്കാട്ട് നടക്കുന്നതിനാല്‍ മുതിര്‍ന്ന നേതാക്കളെ കാണാനെത്തിയതായിരുന്നു ബിഎല്‍ സന്തോഷ്.

DONT MISS
Top