റമദാന്റെ 27ാം രാവില്‍ ‘ലൈലത്തുല്‍ ഖദ്ര്’ പ്രതീക്ഷിച്ച് പുണ്യനഗരിയിലെത്തിയത് വിശ്വാസലക്ഷങ്ങള്‍

മക്ക/മദീന: കഴിഞ്ഞ ദിവസം രാത്രിയില്‍ റമദാന്റെ 27ാം രാവില്‍ ‘ലൈലത്തുല്‍ ഖദ്ര് എന്ന വിശേഷപ്പെട്ട രാവ് പ്രതീക്ഷിച്ച് നിരവധി വിശ്വാസികളാണ് പുണ്യ നഗരിയിലെ വിശുദ്ധ ഭവനങ്ങളിലെത്തിയത്. മക്ക ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇരുപത് ലക്ഷത്തിലധികംപേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതായി ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

പാപങ്ങള്‍ ദൈവം കരിച്ചുകളയുന്ന ദിവസമാണ് ലൈലത്തുല്‍ ഖദ്ര്! എന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളത്. ലൈലത്തുല്‍ ഖദ്ര്! ഏത് ദിവസമാണെന്ന് വൃക്തമായ സൂചന നല്‍കിയിട്ടില്ലെങ്കിലും വിശുദ്ധ റമദാനിലെ അവസാനത്തെ പത്തുദിനങ്ങളിലെ ഒറ്റതിരിഞ്ഞ ദിവസങ്ങളില്‍ ലൈലത്തുല്‍ ഖദ്ര്! ആകാനുള്ള സാധ്യതയാണ് പ്രവാചകന്‍ പറഞ്ഞിരുന്നത്. റമദാന്‍ 27 രാവില്‍ ലൈലത്തുല്‍ ഖദ്ര്! ആകുവാനുള്ള കൂടുതല്‍ സാധൃതയും പ്രവാചകന്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട്തന്നെ ലോക മുസ്‌ലിംങ്ങള്‍ ഏറ്റവും കൂടുതലായി പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടുന്ന രാത്രിയാണ് റമദാന്റെ ഇരുപത്തി ഏഴാം രാവ്.

കഴിഞ്ഞ രാത്രി ഗള്‍ഫിലെങ്ങുമുള്ള പള്ളികളില്‍ പതിവില്‍ കവിഞ്ഞ വിശ്വാസികളാണ് പ്രാര്‍ത്ഥനക്കെത്തിയത്. സൗദിയിലെ പുണ്യനഗരങ്ങളായ മക്കയും മദീനയും വിശ്വാസികളാല്‍ തിങ്ങിനിറഞ്ഞു. രാത്രി നിസ്‌കാരമായ ഇശാനിസ്‌ക്കാര സമയത്ത് തിരക്ക് വര്‍ദ്ദിച്ചു. ഇശാ നിസ്‌ക്കാരശേഷം നടന്ന തറാവീഹ് നിസ്‌ക്കാരത്തിലും അര്‍ദ്ദരാത്രിയില്‍ നടന്ന ഖിയാമുലൈല്‍ പ്രാര്‍ത്ഥനയിലും നിരവധിപേര്‍ പങ്കെടുത്തു. പാപമുക്തി തേടിക്കൊണ്ടുള്ള വിശ്വാസികളുടെ പ്രാര്‍ത്‌നാശബ്ദമായിരുന്നു അന്തരീക്ഷമാകെ.

ആയിരം മാസത്തെ പ്രതിഫലം ദൈവത്തില്‍നിന്നും ഒരൊറ്റ രാത്രികൊണ്ട് ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര്! പ്രതീക്ഷിച്ച് പുണ്യ നഗരിയുടെ അടുത്ത പ്രദേശമായ ജിദ്ദ, തായിഫ്, തുവല്‍, യാമ്പു എന്നിടവിടങ്ങളില്‍നിന്നും സൗദിയുടെ മറ്റ് നിരവധി ഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ കഴിഞ്ഞ ദിവസം ഹറമുകളില്‍ എത്തിയിരുന്നു. വിദേശത്തുനിന്നും ലൈലത്തുല്‍ ഖദ് പ്രതീക്ഷിച്ച് നിരവധി ഉംറ തീര്‍ത്ഥാടകരും എത്തിയിരുന്നു. ഹറമിലെത്തുന്നവര്‍ക്കായി അധികൃതര്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.

DONT MISS
Top