‘കൂടെ’യിലൂടെ നസ്രിയ വീണ്ടും തിരിച്ചെത്തുന്നു; ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് ഫഹദ്

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്തുവിട്ടത്. നസ്രിയ നസീമിനു പുറമെ പാര്‍വതിയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജാണ് കൂടെയില്‍ നായക വേഷത്തില്‍ എത്തുന്നത്.

അഞജ്‌ലി മേനോനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. ഫഹദ് ഫാസിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുമ്പോള്‍ എനിക്ക് ഇതുവരെ ഇത്രയും ആവേശം തോന്നിയിട്ടില്ല. നാലു വര്‍ഷത്തിനുശേഷം നസ്രിയ വീണ്ടും സ്‌ക്‌റീനിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് എന്റെ സന്തോഷത്തിന്റെ കാരണം. ആ നാല് വര്‍ഷം അവള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത് എനിക്കും കുടുംബത്തിനും വേണ്ടിയാണ്. ചിത്രത്തിന് എല്ലാ വിധ ആശംസകള്‍ നേരുന്നതായും ഫഹദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top