അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസിന് സമീപം ചാവേറാക്രമണം; 13 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ സത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അഫ്ഗാനിലെ സര്‍ക്കാര്‍ ഓഫീസിന് സമീപമായിരുന്നു സ്‌ഫോടനം.

പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ബസ് കാത്തുനിന്ന കാബൂള്‍ ഗ്രാമീണ വികസന മന്ത്രാലയത്തിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ആക്രമണം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍, ഐഎസ് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. അഫ്ഗാന്‍ തലസ്ഥാന നഗരിയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ മുപ്പതിലധികം പേരാണ് കൊല്ലപ്പെട്ടത്. അതിന് തൊട്ടുപിന്നാലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലുണ്ടായ മറ്റൊരാക്രമണത്തില്‍ 70 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

DONT MISS
Top