ആക്ഷന്‍ ത്രില്ലറുമായി ഉലകനായകന്‍; ‘വിശ്വരൂപം 2’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന വിശ്വരൂപം 2 ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിനായി കഥയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, വഹീദ റഹ്മാന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

അസ്‌കാര്‍ ഫിലിംസിന് വേണ്ടി കമല്‍ഹാസനും, എസ് ചന്ദ്രഹാസനുമാണ് വിശ്വരൂപം 2 നിര്‍മ്മിക്കുന്നത്. മുഹമ്മദ് ജിബ്രാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിനായി മഹേഷ് നാരായണനും വിജയ് ശങ്കറുമാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top