തൂത്തുക്കുടിയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം; വിജയ് ഇത്തവണ പിറന്നാള്‍ ആഘോഷിക്കില്ല

വിജയ്

ചെന്നൈ: തൂത്തുക്കുടിയില്‍ സമരം നടത്തുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് തന്റെ പിറന്നാള്‍ ആഘോഷം വേണ്ടെന്നു വച്ചു. ജൂണ്‍ 22 നാണ് വിജയിയുടെ 44 ആം പിറന്നാള്‍. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകരോടും വിജയ് പറഞ്ഞിട്ടുണ്ട്.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്ത 13 പേരാണ് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇരകളായവരുടെ കുടുംബത്തെ വിജയ് സന്ദര്‍ശിച്ചിരുന്നു. ജനങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ രാത്രിയായിരുന്നു അദ്ദേഹം വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.

പിറന്നാള്‍ ആഘോഷം നടത്തേണ്ട എന്ന വിജയിയുടെ സന്ദേശത്തെ ആരാധകരും സ്വീകരിച്ചു. വിജയിയെ പോലെ തന്നെ രജനീകാന്ത് ഉള്‍പ്പടെ നിരവധി താരങ്ങള്‍ വിവിധ സാമൂഹ്യപ്രശ്‌നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്.

DONT MISS
Top