വിശുദ്ധ ഹറമിന്റെ മുകളില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

ജിദ്ദ: വിശുദ്ധ ഹറമിന്റെ മുകളിലത്തെ നിലനിലയിനിന്നും കഴിഞ്ഞ ദിവസം താഴേക്കുചാടി യുവാവ്  ആത്മഹത്യ ചെയ്തു. ഇയാളുടെ പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നേരത്തെ പാക്ക് പൗരനാണ് ആത്മഹത്യ ചെയ്തതെന്നാണ് വാര്‍ത്തയുണ്ടായിരുന്നതെങ്കിലും പിന്നീട് അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ച് പൗരനാണ് ആത്മഹത്യ ചെയ്തതെന്നാണ് സ്ഥിരീകരണം.

ഹറമില്‍ ആത്മഹത്യചെയ്ത അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ച് പൗരന്‍ മക്ക ഹറമിലെ ഒരു ഇമാമിന് നേര്‍ക്ക് അഭിമുഖമായി വന്ന് സലാം ചൊല്ലുന്ന വീഡിയോയാണ് പുറത്ത്‌വന്നിട്ടുള്ളത്. സുരക്ഷാഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ചുകൊണ്ടാണ് ഇയാള്‍ ഇമാമിന് നേര്‍ക്ക് വന്ന് സലാം ചൊല്ലിയത്. അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ച് പൗരന്റെ പേര് അസൂസ് ബുതൂബാ എന്നാണെന്നും റിപ്പോര്‍ട്ട്‌ചെയ്യപ്പെടുന്നു. ഇയാള്‍ക്ക് 26 വയസ്സ് പ്രായമുണ്ട്. റമദാന്‍ മാസം 18നാണ് ഇയാള്‍ ഉംറ വിസയില്‍ സൗദിയിലെത്തിയത്.

വിശുദ്ധ ഹറമില്‍ ബഹുനില മതാഫ് കോംപ്ലസിന്റെ ടെറസില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസം മതാഫിലേക്ക് ചാടി ജീവനൊടുക്കിയത്. റമദാന്‍ 18 ന് മദീന എയര്‍പോര്‍ട്ടില്‍ എത്തി ഒരു ദിവസം മദീനയില്‍ ചെലവഴിച്ച ശേഷം ഇയാള്‍ മക്കയിലെത്തിയത്. മക്കയില്‍ അസീസിയയിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്.

മൃതദേഹം മക്ക കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ടെറസില്‍ ഇരുമ്പ് കൈവരിയുണ്ടായിട്ടും തീര്‍ത്ഥാടകന്‍ താഴേക്ക് ചാടുന്നതിനുള്ള കാരണം അറിയുന്നതിന് സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

DONT MISS
Top