കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്; രാജ്യസഭാ സീറ്റ് വിവാദം മുഖ്യ ചര്‍ച്ചാ വിഷയം

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുന്നത്. രാജ്യസഭാ സീറ്റ് വിവാദമാണ് യോഗത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമാവുക. യോഗത്തില്‍ ഉമ്മന്‍ ചാണ്ടി വിട്ടു നിന്നേക്കും എന്നാണ് സൂചന.

രാജ്യസഭാ വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ച് വിഎം സുധീരന്‍, കെ മുരളീധരന്‍, കെ സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. അതിനാല്‍ ഇന്ന് യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടാനാണ് സാധ്യത.

നേതൃമാറ്റം വേണം എന്ന യുവ എംഎല്‍എമാരുടെ ആവശ്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഹൈക്കമാന്റ് ഇടപെടല്‍ സംബന്ധിച്ച വിഷയങ്ങള്‍ നേതാക്കള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നാളെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗവും ചേരും.

DONT MISS
Top