ഛത്തീസ്ഗഡില്‍ 65 സീറ്റുനേടി ബിജെപി അധികാരത്തില്‍ തുടരുമെന്ന് അമിത് ഷാ

അമിത് ഷാ

അംബികാപൂര്‍: വരുന്ന ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 90 ല്‍ 65 സീറ്റുകള്‍ നേടി രമണ്‍ സിംഗ് സര്‍ക്കാര്‍ ഛത്തീസ്ഗഡില്‍ ഭരണം നിലനിര്‍ത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അംബികാപൂരില്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാല് വര്‍ഷമായി ബിജെപി സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയെ അമിത് ഷാ വിമര്‍ശിച്ചു. ഞങ്ങളുടെ നാല് വര്‍ഷത്തെ കണക്ക് എന്തുകൊണ്ടാണ് രാഹുല്‍ ചോദിക്കുന്നത്? ഞങ്ങള്‍ നിങ്ങളോട് ഒന്നും വിശദീകരിക്കാന്‍ പോകുന്നില്ല. വോട്ട് അഭ്യര്‍ത്ഥിച്ച് പോകുമ്പോള്‍ ജനങ്ങളോട് ഞങ്ങള്‍ ഓരോ മിനുട്ടിന്റെയും ഓരോ പൈസയുടേയും കണക്ക് നല്‍കും.

നിങ്ങളുടെ കുടുംബം 55 വര്‍ഷം നാല് തലമുറകളോളം ഈ രാജ്യം ഭരിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് ഇവിടെ വികസനം ഇല്ലാതിരുന്നത്. എന്നാല്‍ ഓരോ 15 ദിവസം കൂടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പുതിയ പദ്ധതികള്‍ ഇവിടെ കൊണ്ടുവരികയാണ്. ബിജെപിയുടെ വികസന പദ്ധതികളുടെ കണക്ക് എടുക്കുന്നതിന് മുന്‍പ് രാഹുല്‍ ഇക്കാര്യങ്ങള്‍ കൂടി നോക്കണമെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

DONT MISS
Top