ആവേശക്കൊടുമുടിയില്‍ മോഹന്‍ലാല്‍ സ്റ്റാര്‍ നൈറ്റ്; ഓസ്‌ട്രേലിയയിലെ പ്രവാസികള്‍ക്ക് ഉത്സവരാവ്


മോഹന്‍ലാലിന്റെ സ്‌റ്റേജ് ഷോ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് നല്‍കിയത് ഉത്സവരാവ്. സ്‌റ്റേജ് ഷോ ആണെങ്കിലും സിനിമയായാലും മോഹന്‍ലാല്‍ അതിനെ മറ്റൊരു തലത്തിലെത്തിക്കുമെന്ന അഭിപ്രായം ഷോ കണ്ടിറങ്ങിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നൃത്തത്തിലായാലും സ്‌കിറ്റുകളിലും ഡാന്‍സിലും മോഹന്‍ലാല്‍ തിളങ്ങി. മലയാളമറിയാത്ത ആളുകളും ഷോ ആസ്വദിച്ചു. നിരവധി മറ്റ് പരിപാടികള്‍ ഉണ്ടായിരുന്നുവെങ്കിലും ലാല്‍ തന്നെയായിരുന്നു താരം.

നേരത്തെ ഈ ഷോയ്ക്കായി ലാല്‍ നൃത്തം പരിശീലിക്കുന്ന വീഡിയോയും വൈറലായിരുന്നു. ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടനയാണ് പരിപാടി ഒരുക്കിയത്.

DONT MISS
Top