ജിസാനില്‍ ഹൂത്തികളുടെ മിസൈലാക്രമണം; മൂന്ന്‌പേര്‍ മരിച്ചു

ജിദ്ദ: സൗദിയിലെ ജിസാനിനുനേരെ യമന്‍ ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സാധാരണ പൗരന്‍മാര്‍ മരിച്ചു. മരിച്ച മൂന്നുപേരില്‍ രണ്ട് സഹോദരങ്ങള്‍ കാറില്‍ ഇരിക്കവേയും മൂന്നാമന്‍ കാറിനടുത്ത് നില്‍ക്കുമ്പോഴുമാണ് മിസൈല്‍ പതിച്ച് മരിച്ചത്.

സാധാരണ ജനങ്ങളെ ലക്ഷ്യമാക്കിയാണ് എല്ലാ മര്യാദകളും ലംഘിച്ച് ഹൂത്തി വിമതര്‍ മിസൈല്‍ ആക്രമണം നടത്തുന്നതെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേവന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലിക്കി പറഞ്ഞു. മുമ്പും ഹൂത്തികള്‍ സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടുണ്ട്. രാഷ്ട്രത്തിനും പൗരന്മാര്‍ക്കും സൗദിയിലെ വിദേശികള്‍ക്കുമെതിരെയുള്ള ആമ്രണത്തിന് തിരിച്ചടി നല്‍കുമെന്നും സഖ്യസേന വക്താവ് പറഞ്ഞു.

DONT MISS
Top