ചി​ത്രീ​ക​ര​ണം പൂര്‍ത്തിയാക്കി ഫ​ഹ​ദ് ഫാ​സില്‍ – അമല്‍ നീ​ര​ദ് ചിത്രം

സിഐഎ ക്ക് ശേഷം ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചിത്രത്തിന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ദു​ബായി​യും വാ​ഗ​മ​ണും ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​ന് ശേ​ഷം അ​മ​ല്‍ നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എന്നാ പ്രത്യകതയുള്ള ഈ ചി​ത്ര​ത്തി​ന് ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ല. ചി​ത്രത്തി​ൽ ഫ​ഹ​ദ് ര​ണ്ട് ഗെ​റ്റ​പ്പി​ലെ​ത്തു​ന്നു . ഐ​ശ്വ​ര്യ​ല​ക്ഷ്മി​യാ​ണ് ചിത്രത്തിലെ നാ​യി​ക. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പറവ സിനിമയിലൂടെ ശ്രദ്ധേയനായ ലിറ്റിൽ സ്വയംപാണ്.

അ​മ​ല്‍​നീ​ര​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​എ​ന്‍​പി​യും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​സ്രി​യ ന​സീം പ്രൊ​ഡ​ക്ഷ​ന്‍​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ബിഗ്‌ ബിയുടെ രണ്ടാം പതിപ്പായി എത്തുന്ന ബി​ലാ​ൽ 2 ആ​ണ് അ​മ​ൽ നീ​ര​ദി​ന്‍റെ അ​ടു​ത്ത പ്രൊ​ജ​ക്ട്. ഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം അൻവർ റഷീദിന്റെ ട്രാൻസാണ്. അതിന് ശേഷം സഫാരി, കുമ്പളങ്ങി നൈറ്റ്സ്, ‘ആണെങ്കിലും അല്ലെങ്കിലും’ തുടങ്ങിയ ചിത്രങ്ങളായിരിക്കും പ്രദർശനത്തിനെത്തുക.

DONT MISS
Top