ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സിമോണ ഹാലെപ്പിന്; ലോക ഒന്നാം നമ്പര്‍ സ്വന്തമാക്കിയത് ആദ്യഗ്ലാന്‍സ്‌ലാം കിരീടം

കിരീടവുമായി സിമോണ ഹാലെപ്പ്‌

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം കിരീടം റൊമാനിയയുടെ ലോക ഒന്നാം നമ്പര്‍താരമായ സിമോണ ഹാലെപ്പിന്. ഫൈനലില്‍ ടൂര്‍ണമെന്റിലെ പത്താം സീഡുകാരിയായ അമേരിക്കയുടെ സ്‌ലോവാന്‍ സ്റ്റീഫന്‍സിനെ 3-6, 6-4, 6-1 എന്ന സ്‌കോറിന് മറികടക്കുകയായിരുന്നു.

ആദ്യസെറ്റ് കൈവിട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തിരിച്ചുപിടിച്ചാണ് റൊമാനിയന്‍ താരം കിരീടത്തില്‍ മുത്തമിട്ടത്.

ഈ കിരീടനേട്ടത്തോടെ, ഗ്ലാന്‍സ്‌ലാമുകളൊന്നും നേടാതെ ലോക ഒന്നാം റാങ്കിലെത്തിയ താരമെന്ന ചീത്തപ്പേരും സിമോണ ഹാലെപ്പിന് മാറ്റാനായി. ഇതുവരെ ഗ്ലാന്‍്‌സ്‌ലാമുകളിലൊന്നും കിരീടം നേടാന്‍ സിമോണയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ന് പരാജയപ്പെട്ട അമേരിക്കന്‍ താരമായ സ്‌ലോവാന്‍ സ്റ്റീഫന്‍സ് കഴിഞ്ഞവര്‍ഷത്തെ യുഎസ് ഓപ്പണ്‍ ജേതാവാണ്.

DONT MISS
Top