ബന്ധുവിനോട് തര്‍ക്കിച്ചു; ഭോപ്പാലില്‍ പൊലീസ് ഉദ്യാഗസ്ഥന് ബിജെപി എംഎല്‍എയുടെ മര്‍ദ്ദനം (വീഡിയോ)

ഭോപ്പാല്‍: തന്റെ ബന്ധുവിനോട് വാക്കുതര്‍ക്കമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ മര്‍ദ്ദിച്ചു. വീഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. ഉദയനഗര്‍ പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്തോഷ് ഇവാന്തിയെയാണ് സ്ഥലം എംഎല്‍എയായ ചമ്പാലാല്‍ ദേവ്ദ മര്‍ദ്ദിച്ചത്.

പ്രവേശനം നിഷേധിച്ച സ്ഥലത്ത് കടന്നതിനെ കോണ്‍സ്റ്റബിള്‍ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. എംഎല്‍എയുടെ ബന്ധുവായ ഇയാള്‍ വാക്കുതര്‍ക്കത്തിനിടെ എംഎല്‍എയെ വിളിച്ചുവരുത്തുകയായിരുന്നു. അനുയായികളേയും കൂട്ടി സ്‌റ്റേഷനിലെത്തിയ എംഎല്‍എ പൊലീസുകാരനെ മര്‍ദദ്ദിച്ചു.

എംഎല്‍എയ്ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അക്രമിച്ചതിലും കൃത്യനിര്‍വഹണത്തിന് തടസം നിന്നതിലുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുണ്ട്.

DONT MISS
Top