നാ​ൽ​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സം​വി​ധാ​നം ചെ​യ്ത, പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ‘ദി ​മെ​സേ​ജി​ന്’ പ്ര​ദ​ർ​ശ​നാ​നു​മ​തി.

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​തം പ​റ​യു​ന്ന “ദി ​മെ​സേ​ജി​ന്’ സൗ​ദി​യി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ലഭിച്ചു. മു​സ്ത​ഫ അ​ക്കാ​ദ് നാ​ൽ​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് സൗ​ദി​യി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ജ​ന​റ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ വീ​ഡി​യോ വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ പ്ര​ത്യേ​ക സ്ക്രീ​നിം​ഗി​നു ശേ​ഷ​മാ​ണ് ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്.

ഈ​ദു​ൽ ഫി​ത്തർ ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ റി​യാ​ദ് പാ​ർ​ക്കി​ലു​ള്ള വോ​ക്സ് സി​നി​മാ​സ് തി​യ​റ്റ​റി​ലാ​ണ് ആ​ദ്യ പ്ര​ദ​ർ​ശ​നം. 1976ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്രം വ​ലി​യ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യ ചി​ത്ര​ത്തി​ന് 1977ലെ ​മി​ക​ച്ച സം​ഗീ​ത​ത്തി​നു​ള്ള ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു.

മൊ​റോ​ക്കോ​യി​ലും ലി​ബി​യ​യി​ലും ആ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്. 2005 ന​വം​ബ​ർ ഒ​മ്പ​തി​ന് ജോ​ർ​ദാ​നി​ലെ അ​മ്മാ​ൻ ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ലാ​ണ് മു​സ്ത​ഫ അ​ക്ക​ദ് മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം മ​ക​ൾ റി​മ​യും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

പ്ര​വാ​ച​ക​ന്‍റെ അ​നു​ച​ര​നും ബ​ന്ധു​വു​മാ​യ ഹം​സ ബി​ൻ അ​ബ്ദു​ൽ മു​ത്ത​ലി​ബി​ന്‍റെ വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ഹോ​ളി​വു​ഡ് താ​ര​മാ​യ ആ​ന്‍റ​ണി ക്വി​ൻ ആ​ണ്. പ്ര​വാ​ച​ക ജീ​വി​ത​വും ഇ​സ്‌ലാമി​ന്‍റെ ആ​രം​ഭ​കാ​ല​വും പ​രാ​മ​ർ​ശി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​വാ​ച​ക​ന്‍റെ ശ​ബ്ദ​മോ രൂ​പ​മോ വ​രു​ന്നി​ല്ല.

DONT MISS
Top