റഷ്യന്‍ ലോകകപ്പ് കമന്ററി മലയാളത്തിലും; നമുക്കൊരുമിച്ച് കളി ആസ്വദിക്കാമെന്ന് ഷൈജു ദാമോദരന്‍

കൊച്ചി: ഇത്തവണത്തെ റഷ്യന്‍ ലോകകപ്പ് കമന്ററി മലയാളത്തിലും ലഭ്യമാകും. സോണി ഇഎസ്പിഎന്‍ ചാനലിലാണ് മലയാളം കമന്ററിയോടുകൂടിയ തത്സമയ സംപ്രേക്ഷണം ഉണ്ടാകുക. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമാണിത്.

ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐഎസ്എല്‍ മലയാളം കമന്റേറ്റര്‍ കൂടിയായിരുന്ന ഷൈജു ദാമോദരനാണ് ഇക്കാര്യം അറിയിച്ചത്. ‘ഫുട്‌ബോള്‍ മലയാളത്തിന് സ്വപ്ന സാക്ഷാത്കാരം ലോകകപ്പ് ലൈവ് ഇന്‍ മലയാളം SONY Espn ലേക്ക് സ്വാഗതം കമന്‍ട്രി ബോക്‌സില്‍ ഞാന്‍,’ എന്ന കുറിപ്പോടെയാണ് ഷൈജു വിവരം പങ്കുവെച്ചത്.

ജൂണ് 14 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുത്. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം. ജൂലൈ പതിനഞ്ചിനാണ് ഫൈനല്‍.

DONT MISS
Top