‘സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടിട്ടും ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ്’; ഇതുപോലൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാഗ്യമാണെന്ന് അമിത് ഷാ

അമിത് ഷാ

ജയ്പൂര്‍: കോണ്‍ഗ്രസിനെ പോലൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാഗ്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ടിട്ടും ചെറിയ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ പരിഹസിച്ചു. ജയ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടതില്‍ സന്തോഷമാണുള്ളതെന്നും അമിത് ഷാ പറഞ്ഞു. ‘ഞങ്ങള്‍ക്ക് എട്ട് ഉപതെരഞ്ഞെടുപ്പുകള്‍ നഷ്ടമായി, പക്ഷെ അവരില്‍ നിന്ന് 14 സംസ്ഥാനങ്ങള്‍ ഞങ്ങള്‍ക്ക് പിടിച്ചെടുക്കാനായി. നിരവധി സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടിട്ടും ചില ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തില്‍ സംതൃപ്തി കണ്ടെത്തുന്ന കോണ്‍ഗ്രസിനെ പോലൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാഗ്യമാണ്,’ അമിത് ഷാ കളിയാക്കി.

തങ്ങള്‍ എന്ത് ചെയ്തു എന്ന് പറയുന്നതിന് പകരം, ബിജെപി സര്‍ക്കാര്‍ അത് ചെയ്തില്ല, ഇത് ചെയ്യുന്നില്ല എന്ന് പറഞ്ഞ് കുറ്റം കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. ’70 വര്‍ഷം കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്തതെന്ന് പറഞ്ഞാലും, നിങ്ങളുടെ മൂന്ന് തലമുറകള്‍ അധികാരത്തിലുണ്ടായിരുന്നു. നിങ്ങള്‍ ഇവിടെയെല്ലാം ചെയ്തിരുന്നുവെങ്കില്‍ ആളുകള്‍ക്ക് ശൗചാലയം നിര്‍മ്മിക്കാനും പാവപ്പെട്ട അമ്മമാര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യാനുമൊക്കെയുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടാകില്ലായിരുന്നു’. രാഹുല്‍ ഗാന്ധി കുട്ടിയാണെന്നും അമിത് ഷാ പരിഹസിച്ചു.

DONT MISS
Top