രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡെറാഡൂണില്‍ തുടങ്ങി; വില്ലനാകാനൊരുങ്ങി വിജയ് സേതുപതി

പ്രഭു ദേവയെ നായകനാക്കി ഒരുക്കിയ “മെര്‍ക്കുറി” എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് സുബുരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡെറാഡൂണില്‍ ആരംഭിച്ചു.  നടന്‍ വിജയ് സേതുപതി ഒരു മുഖ്യ വേഷത്തില്‍ സുപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം എത്തുന്നു എന്നാ പ്രത്യകതയും ചിത്രത്തിനുണ്ട്. സിനിമയില്‍ രജനിയുടെ വില്ലനായാണ് വിജയ് സേതുപതിയെത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുവ സംവിധായകരില്‍ ശ്രദ്ധേയനായ കാര്‍ത്തിക് സുബുരാജിന്‍റെ രജനി ചിത്രത്തിനു ഇത് വരെ പേര് ഇട്ടിട്ടില്ല.

കാല തിയറ്ററുകളില്‍ പ്രദര്‍ശനത്തിയപ്പോഴാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത്. സാധാരണ തന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങി വളരെ നാളുകള്‍ക്ക് ശേഷമാണ് അടുത്ത ചിത്രത്തിന്‍റെ ചിത്രീകരണ പ്രവര്‍ത്തനങ്ങളിലേക്ക് രജനി പ്രവേശിക്കാറുള്ളത്.എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേര്‍സ് ആണ് ട്വിറ്ററില്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച്‌ ഷൂട്ടിംഗ് ആരംഭിച്ചകാര്യം ഔദ്യോഗികമായി അറിയിച്ചത്.

2012 ല്‍ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക്ക് സുബുരാജ് സിനിമ സംവിധായകന്‍ ആയി എത്തുന്നത്‌. പിന്നിട് കാര്‍ത്തിക് സംവിധായകനായ ജിഗര്‍ധണ്ട, ഇരൈവി ചിത്രങ്ങള്‍ വളരെ ശ്രദ്ധേയമായി. അഞ്ജലിയാണ് ചിത്രത്തിലെ ഒരു നായിക. എന്നാല്‍ നടി സിമ്രാനും മേഘ ആകാശും ചിത്രത്തില്‍ നായികമാരായി എത്തുന്നു എന്നും സൂചനകള്‍ ഉണ്ട്. ബോബി സിംഹയും മെര്‍ക്കുറിയിലൂടെ എത്തിയ സന്നത് റെഡ്ഡിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് ഇനിയും പേരിട്ടിട്ടില്ലാത്ത രജനി ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

DONT MISS
Top