ത്രിഥി വെല്‍നസ്സിന്റെ ആഭിമുഖ്യത്തില്‍ ലോക വെല്‍നസ്സ് ദിനം ആഘോഷിച്ചു

ഡോക്ടര്‍ ശ്രീകുമാര്‍ സംസാരിക്കുന്നു

കൊച്ചി: ത്രിഥി വെല്‍നസ്സിന്റെ ആഭിമുഖ്യത്തില്‍ ലോക വെല്‍നസ്സ് ദിനം ആഘോഷിച്ചു. കൊച്ചിയിലെ ത്രിഥി സെന്ററില്‍ നടന്ന ചടങ്ങില്‍ ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ജന്മനാ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും കാര്‍ണിവല്‍ വെല്‍നസ്സ് സൊല്യൂഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ എ ശ്രീകുമാര്‍ സംസാരിച്ചു. കൂടാതെ ബാക്ടീരിയയെയും വൈറസുകളെയും എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണെന്നും ശ്രീകുമാര്‍ പറഞ്ഞു. ത്രീഡി ഹെല്‍ത്ത് ചികിത്സകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു സെക്കന്റിന്റെ ഒരംശത്തിലാണ്  ജീവിതത്തിന്റെ ഓരോ വ്യതിയാനങ്ങളും നടക്കുന്നതെന്നും ആ അംശമാണ് നമ്മള്‍ ഓരോരുത്തരുടെയും ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ശരീരം, മനസ്സ്, ആത്മാവ് എന്നിവയാണ് ശരീരത്തിന്റെ ഘടകങ്ങള്‍. അതിനെ മനസിലാക്കി രോഗം വരാതിക്കാന്‍ ജീവിക്കുകയാണ് രോഗം വരുന്നതിനേക്കാള്‍ മെച്ചം എന്നും ഡോക്ടര്‍ ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top