റമദാനിലെ അവസാന വെള്ളിയാഴ്ച മക്ക, മദിന ഹറമില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയത് ലക്ഷങ്ങള്‍


മക്ക: ഈ വര്‍ഷത്തെ റമദാനിലെ അവസാന വെള്ളിയാഴ്ച നിരവധിപേര്‍ മക്ക, മദീന ഹറമുകളില്‍ പ്രാര്‍ത്ഥനക്കായെത്തി. പുണ്യറമദാനിലെ അവസാന വെള്ളിയാഴ്ച മക്കയിലെ വിശുദ്ധ ഹറമും മദീനയിലെ പ്രവാചക പള്ളിയും വിശ്വാസികളാല്‍ തിങ്ങിനിറഞ്ഞു. വിദേശത്തുനിന്നെത്തിയ ഉംറ തീര്‍ത്ഥാടകര്‍ക്കു പുറമെ രാവിലെ മുതല്‍ ജിദ്ദ, തായിഫ് അടക്കമുള്ള മക്കയുടെ അടുത്ത പട്ടണങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ഹറമിലേക്ക് വന്നുകൊണ്ടിരുന്നു.

മക്കയിലെ വിശുദ്ധ ഹറമില്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ഖുതുബക്കും ജുമുഅ നമസ്‌കാരത്തിനും നേതൃത്വം നല്‍കി. ഈ വര്‍ഷം ഇതുവരെ ഗള്‍ഫ് പൗരന്‍മാര്‍ക്ക് പുറമെ 70 ലക്ഷത്തോളം ഉംറ തീര്‍ത്ഥാടകര്‍ വിദേശങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്. സൗദി അറേബ്യ നയതന്ത്രബന്ധം വിച്ഛേദിച്ച ഖത്തറില്‍ നിന്നുകൂടി തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

തിരക്ക് പരിഗണിച്ച് സുരക്ഷാ വകുപ്പുകളും ഹറംകാര്യ വകുപ്പ്, ആരോഗ്യ വകുപ്പ്, റെഡ് ക്രസന്റ് സിവില്‍ ഡിഫെന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍ വിപുലമായ ക്രമീകരണങ്ങളും തയാറെടുപ്പുകളും നടത്തിയിരുന്നു. ഗതാഗത നിയന്ത്രണവും മക്കയിലും മദിനയില്‍ ഏര്‍പ്പെടുത്തിയിരുന്നു.

DONT MISS
Top