അപ്പനെയും മോനെയും വാരിത്തോല്‍പ്പിക്കാനുള്ള ആര്‍ജവം, അതിനുള്ള ചങ്കൂറ്റമുണ്ടോ കോണ്‍ഗ്രസുകാരാ? ചോദ്യവുമായി എംഎ നിഷാദ്


അപ്പനെയും മോനെയും വാരിത്തോല്‍പ്പിക്കാനുള്ള ആര്‍ജം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടോ എന്നാരാഞ്ഞ് സംവിധായകന്‍ എംഎ നിഷാദ്. അങ്ങനെ തോല്‍പ്പിക്കണം. അല്ലാതെ മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യമടയുകയല്ല വേണ്ടതെന്നും അദ്ദേഹം കുറിച്ചു.

ഇങ്ങനെ ഒരു തവണ ചെയ്താല്‍ അണികളെ പറ്റിക്കുന്ന നേതാക്കളുടെ അഹങ്കാരം കുറയ്ക്കാമെന്നും നിഷാദ് കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

അപ്പനെയും മോനേയും വാരി തോല്‍പ്പിക്കാനുളള ആര്‍ജ്ജവം.. അതാണ് വേണ്ടത്… അതിനുളള ചങ്കൂറ്റം ഉണ്ടോ കോണ്‍ഗ്രസ്സ്‌കാരാ? ഉണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്.. അല്ലാതെ മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്..

ഒരു പ്രാവശ്യം ചെയ്ത് നോക്ക്.. അതോടെ തീരും അണികളെ പറ്റിച്ച്, അര്‍മ്മാദിക്കുന്ന നേതാക്മരുടെ അഹന്ത. ഉകുമാ (ഉമ്മന്‍, കുഞ്ഞാലി, മാണി) സംഘത്തിന്റ്‌റെ എല്ലാ കളികളും അതോടെ സ്വാഹ. പൗഡര്‍ കുട്ടപ്പനും, കുര്യാപ്പിയും, മൗനീ ബാവയും എല്ലാം കണക്കാണെന്നുളള നഗ്‌ന സത്യം ഊത്തന്മാര്‍ക്ക് മനസ്സിലായിട്ടുണ്ടോ.. ആവോ.. മുസ്‌ളീം ”ലീക്ക്” പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തിലും, നിങ്ങള്‍ കോണ്‍ഗ്രസ്സ്‌കാര്‍ അഭിപ്രായം പറഞ്ഞ് തുടങ്ങണം എന്നാണ് എന്റ്‌റെ ഒരു ഇത്…

എന്‍ബി: കാലു വാരാന്‍ കോണ്‍ഗ്രസ്സ് കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കോച്ചിംഗ് ആവശ്യമില്ല എന്ന് നന്നായി അറിയാവുന്ന, ഒരു പഴയ യുഡിഎഫ് നിയമസഭാ സ്ഥാനാര്‍ത്ഥിയുടെ സാക്ഷ്യം, ഒപ്പ്.

DONT MISS
Top