എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഗീത ആല്‍ബവുമായി യുവാക്കള്‍; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ച സംഗീത ആല്‍ബം തിരുവന്തപുരത്ത് നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശിയായ കെപി അനീഷ് രചനയും സംഗീതവും നല്‍കിയ ആല്‍ബം കവിയും ഗാന രചയിതാവുമായ പ്രഭാ വര്‍മക്കു നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തത്.

രണ്ടു വര്‍ഷം പൂര്‍ത്തിയായ പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊളിച്ചുകൊണ്ടുള്ള ആല്‍ബമാണ് തയ്യാറാക്കിയിരിക്കുന്നത്. സുരേഷ്, സരിഗ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആല്‍ബം സംവിധാനം ചെയ്തത് വിനീത് വാസുദേവന്‍.

DONT MISS
Top