അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അണ്ടര്‍ 19 ടീമിലേക്ക്

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെട്ടു. അടുത്തമാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ചതുര്‍ദിന മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ചതുര്‍ദിന മത്സരങ്ങള്‍ക്കായുള്ള ടീമിലാണ് അര്‍ജുന്‍ ഇടംനേടിയത്. ദില്ലിയുടെ അനുജ് റാവത്താണ് ചതുര്‍ദിന പരമ്പരയ്ക്കുള്ള ടീമിനെ നയിക്കുന്നത്. ആര്യന്‍ ജുയലാണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍.

ഇടങ്കയ്യന്‍ പേസറും ബാറ്റ്‌സ്മാനുമായ അര്‍ജുന്‍ നേരത്തെ മുംബൈ അണ്ടര്‍ 14, 16 ടീമുകളില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കൂച്ച് ബിഹാര്‍ ട്രോഫിയില്‍ മുംബൈയ്ക്കായി 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

DONT MISS
Top