മോഹന്‍ലാല്‍ ചിത്രത്തില്‍ കുഞ്ഞാലിമരക്കാര്‍ ഒന്നാമനായി എത്തുന്നത് മധു; അണിനിരക്കുന്നത് വമ്പന്‍ താരനിര

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ എന്ന ചിത്രത്തിലെത്തുന്നത് വമ്പന്‍ താരനിര. ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ് താരങ്ങള്‍ ചിത്രത്തിലഭിനയിക്കും. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ അഭിനയിക്കുക.

മുതിര്‍ന്ന ചലച്ചിത്ര നടന്‍ മധു കുഞ്ഞാലിമരക്കാര്‍ ഒന്നാമന്റെ വേഷത്തിലെത്തും. മരക്കാര്‍ രണ്ടാമനാകാനും മൂന്നാമനാകാനും ബോളിവുഡില്‍നിന്നാകും അഭിനേതാക്കളെ തേടുക. അമിതാഭ് ബച്ചനുമായും കമല്‍ ഹാസനുമായും ചര്‍ച്ചകള്‍ നടന്നുവരുന്നു.

നേരത്തെ പ്രഖ്യാപിച്ചതുപോലെ അടുത്തവര്‍ഷം തന്നെ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം രണ്ടാമൂഴം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ മരക്കാര്‍ എന്ന ചിത്രവും നേരത്തെ പ്രഖ്യാപിച്ചതുപോലെ നവംബറില്‍ ആരംഭിക്കേണ്ടതുണ്ട്. നിലവില്‍ തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഏകദേശം നൂറ് കോടിയോളം തുക ചെലവഴിച്ചാണ് മരക്കാര്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുക. സന്തോഷ് കുരുവിളയും ഡോക്ടര്‍ സിജെ റോയിയുമാണ് സഹനിര്‍മാതാക്കള്‍.

DONT MISS
Top