ബിസിസിഐ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

വിരാട് കോഹ്‌ലി

മുംബൈ: ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമായ പോളി ഉമ്രിഗര്‍ അവാര്‍ഡിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അര്‍ഹനായി. കഴിഞ്ഞ രണ്ട് സീസണുകളിലെ മികച്ച താരത്തിനുള്ള അവാര്‍ഡാണ് കോഹ്‌ലിക്ക് ലഭിച്ചിരിക്കുന്നത്. ജൂണ്‍ 12 ന് ബംഗളുരുവില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

മികച്ച വനിതാ താരത്തിന് ബിസിസിഐ ആദ്യമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലോകകപ്പിലെ സൂപ്പര്‍താരങ്ങളായ ഹര്‍മന്‍പ്രീത്, സ്മൃതി മന്ദാന എന്നിവര്‍ക്ക് ലഭിച്ചു. ഹര്‍മന്‍ പ്രീതിന് 2016-17 സീസണിലെയും മന്ദാനയ്ക്ക് 2017-18 സീസണിലെയും അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.

അന്തരിച്ച മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയോടുള്ള ആദരസൂചകമായി നാല് അവാര്‍ഡുകള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചു. അണ്ടര്‍-16 വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും നേടുന്ന താരങ്ങള്‍ക്കും വനിതാ വിഭാഗത്തിലെ മികച്ച ജൂനിയര്‍, സീനിയര്‍ താരങ്ങള്‍ക്കുമാണ് ജഗ്മോഹന്‍ ഡാല്‍മിയ ട്രോഫി ലഭിക്കുക.

DONT MISS
Top