രാജസ്ഥാനില്‍ മദ്യം വാങ്ങിക്കുമ്പോള്‍ ഇനി പശു സെസ്സും നല്‍കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശു സെസ്സും നല്‍കണം എന്ന ഉത്തരവുമായി സര്‍ക്കാര്‍. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സര്‍ചാര്‍ജായി പശു സെസ്സും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ഇനത്തില്‍ ലഭിക്കുന്ന തുക പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.

ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ പശു സെസ്സ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പത്ത് ശതമാനമാണ് രാജസ്ഥാനില്‍ പശു സെസ്സായി ഈടാക്കുന്നത്. ഇത് 20 ശതമാനമാക്കാനും സര്‍ക്കാര്‍  തീരുമാനിച്ചിട്ടുണ്ട്.

പശു സെസ്സ് കൂടി ഈടാക്കുന്നതോടെ രാജസ്ഥാനില്‍ ഇന്ത്യന്‍ നിര്‍മിത മദ്യത്തിനും വിദേശ നിര്‍മിത മദ്യത്തിനും വില വര്‍ധിക്കും. രാജസ്ഥാനിലെ പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പശു സെസ്സ് ഈടാക്കി 500 കോടിയോളം രൂപ കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

DONT MISS
Top