കാലയ്ക്കും രക്ഷയില്ല; റിലീസിനു പിന്നാലെ ചിത്രം ഇന്റര്‍നെറ്റില്‍

ചെന്നൈ: റിലീസ് ചെയ്ത ദിവസം രജനീകാന്ത് ചിത്രം കാല ഇന്റര്‍നെറ്റില്‍. ഇന്ന് പുലര്‍ച്ചെ 5.28 ഓടെ തമിഴ്‌റോക്കേഴ്‌സിന്റെ സൈറ്റിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തമിഴ്‌റോക്കേഴ്‌സിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാലയ്‌ക്കെതിരെ ഇതിനു മുന്‍പ് തന്നെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായിരുന്നു. ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഗോവിന്ദാണ് നിര്‍ദ്ദേശം നല്‍കിയത്. കാവേരി വിഷയത്തില്‍ രജനിയുടെ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ജനത നിരാശരാണെന്നും അതുകൊണ്ട് തന്നെ കാല സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്നും ഗോവിന്ദ് അറിയിച്ചിരുന്നു.

എന്നാല്‍ കാലയുടെ റിലീസ് തടയാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിനെതിന്റെ റിലീസ് ദിവസം വേണ്ട സുരക്ഷനല്‍കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

DONT MISS
Top