‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി: രജനികാന്ത് ചിത്രമായ ‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ് രാജശേഖരനാണ് കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എകെ ഗോയല്‍, അശോക് ഭൂഷന്‍ എന്നിവരുടെ ബഞ്ച് ഹര്‍ജി തള്ളിയത്. പകര്‍പ്പാവകാശ ലംഘനം ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയത്.

ചിത്രത്തിനെതിന്‍റെ റിലീസ് ദിവസം വേണ്ട സുരക്ഷനല്‍കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി  സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. രജനിയുടെ കാവേരി വിഷയത്തിലുള്ള പ്രതികരണത്തില്‍ പ്രതിഷേധിച്ച് കന്നഡ സംഘടനകള്‍ ചിത്രത്തിനെതിരേ രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു നിര്‍മാതാവ് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കോടതി വിധി അനുസരിക്കുമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ എല്ല സുരക്ഷയും നല്‍കുമെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

DONT MISS
Top