റംസാന്‍ വെടിനിര്‍ത്തലിനെ അംഗീകരിക്കുന്നു; പ്രകോപനം ഉണ്ടായാല്‍ പാകിസ്താനെതിരെ തിരിച്ചടിക്കുമെന്ന് നിര്‍മല സീതാരാമന്‍

നിര്‍മല സീതാരാമന്‍

ദില്ലി: റംസാന്‍ പ്രമാണിച്ച് ജമ്മു കശ്മീരില്‍ ആഭ്യന്തര വകുപ്പ് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തലിനെ അംഗീകരിക്കുന്നതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ പാകിസ്താന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ സൈന്യത്തിനു നേരെ അക്രമം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിനെ അംഗീകരിക്കുന്നു. എന്നാല്‍ പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ ആക്രമം നടത്തുന്നതെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കും എന്നും മാധ്യമങ്ങളോട് സംസാരിക്കവെ നിര്‍മല സീതാരാമന്‍ പറഞ്ഞു.

കഴിഞ്ഞ് ആഴ്ച ഇന്ത്യയുടെയും പാകിസ്താന്റെയും ഡിഎംജിഒമാര്‍ തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് റംസാന്‍ അവസാനിക്കുന്നതുവരെ അക്രമം നടത്തരുതെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിര്‍ത്തി സംരക്ഷിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനാല്‍ അക്രമം ഉണ്ടായാല്‍ തിരിച്ചടിക്കും എന്നും പ്രതിരോധമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ അക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൊലീസുകാര്‍  കൊല്ലപ്പെടുകയും 13 ഓളം ഗ്രാമവാസികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

DONT MISS
Top