കെസിബിസി സമ്മേളനം നടക്കുന്നതിനിടെ കൊച്ചിയില്‍ വിമതവിഭാഗം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചു; കര്‍ദ്ദിനാള്‍ സ്ഥാനവും മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനവും ഒഴിയുന്നതു വരെ പ്രതിഷേധം തുടരുമെന്നും എഎംടി

കൊച്ചി: കെസിബിസി സമ്മേളനം നടക്കുന്നതിനിടെ കൊച്ചിയില്‍ വിമതവിഭാഗം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചു. എറണാകുളം അരമനക്ക് മുന്നിലാണ് എഎംറ്റി പ്രവര്‍ത്തകര്‍ ആലഞ്ചേരിയുടെ കോലം കത്തിച്ചത്.

ആലഞ്ചേരി എറണാകുളം അരമനയിലോ കത്തീഡ്രല്‍ ബസലിക്കായിലോ പ്രവേശിച്ചാല്‍ തടയുമെന്നും കര്‍ദ്ദിനാള്‍ സ്ഥാനവും മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനവും ഒഴിയുന്നതു വരെ കടുത്ത പ്രതിഷേധം തുടരുമെന്നുമുള്ള നിലപാടിലാണ് വിമതര്‍. സഹായമെത്രാന്‍മാരെ സമര പരിപാടികള്‍ അറിയിച്ചിട്ടുണ്ടെന്നും എഎംറ്റി പ്രവര്‍ത്തകര്‍ അറിയിച്ചു. കെസിബിസി സമ്മേളനം കൊച്ചിയില്‍ നടക്കുന്നതിനിടെയാണ് വിമതരുടെ കടുത്ത പ്രതികരണം.

അതേസമയം കെസിബിസി സമ്മേളനത്തില്‍ സഭയേയും പുരോഹിതരേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ സൂസപാക്യം രംഗത്തെത്തി. സമൂഹത്തില്‍ മാത്രമല്ല സഭയിലും മത്സരമുണ്ടെന്ന് പറഞ്ഞ സൂസപാക്യം പുരോഹിതര്‍ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു.

DONT MISS
Top