ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണം; ബാബാ രാംദേവുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി

ദില്ലി: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ യോഗ ഗുരു ബാബാ രാംദേവവുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ടാക്ട് ഫോര്‍ സപ്പോര്‍ട്ട് എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് അമിത് ഷായുടെ സന്ദര്‍ശനം.

പിന്തുണ തേടിയാണ് ബാബാ രാംദേവിനെ കാണാന്‍ എത്തിയത്. പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ അദ്ദേഹം വിശദമായി കേട്ടു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാംദേവിന് പറഞ്ഞുകൊടുത്താതായും കൂടിക്കാഴ്ചയ്ക്കു ശേഷം അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

ബാബാ രാംദേവ് സഹായിച്ചാല്‍ കോടിക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ അനുയായികളിലേക്ക് എത്താന്‍ സാധിക്കും. കോണ്‍ടാക്ട് ഫോര്‍ സപ്പോര്‍ട്ട് എന്ന ക്യാംപെയിനിന്റെ ഭാഗമായി നേരത്തെ ബിജെപിയെ പിന്തുണച്ച 50 ഓളം ആളുകളെ വിവിധ നേതാക്കള്‍ ചേര്‍ന്ന് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടതെന്നും അമിത് ഷാ പറഞ്ഞു. മുന്‍ കരസേന മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

DONT MISS
Top