സൂര്യയും കാര്‍ത്തിയും ഒന്നിക്കുന്ന ‘കടൈക്കുട്ടി സിംഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: കാര്‍ത്തിയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘കടൈക്കുട്ടി സിംഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘കടൈക്കുട്ടി സിംഗം’ ആക്ഷന് പ്രാധാന്യം നല്‍കുന്ന ഒരു കുടംബ ചിത്രമായിരിക്കും. പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും. കാര്‍ത്തികിന് പുറമെ സത്യാരാജ്, പ്രിയാഭവാനി, സായിഷാ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

DONT MISS
Top