ഏഷ്യാകപ്പ് വനിതാ ട്വന്റി20: തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

കോലാലമ്പൂര്‍: വനിതാ ഏഷ്യാകപ്പ് ട്വന്റി20 മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലന്‍ഡിന് 66 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും(29), മോണ മെഷ്‌റമും(32) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 32 റണ്‍സ് നേടിയ മെഷ്‌റമാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഹര്‍മന്‍ പ്രീത് കൗര്‍ (27), അനുജ പട്ടില്‍ (22), എന്നിവരും തിളങ്ങി.

133 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ തായ്‌ലന്‍ഡിന് തുടക്കത്തില്‍ തന്നെ ഓപ്പണറായ നാട്ട്കന്‍ സാന്തത്തിനെ നഷ്ടമായത് തിരിച്ചടിയായി. 21 റണ്‍സെടുത്ത നട്ടായ ബൂച്ചതമാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഹര്‍മന്‍ പ്രീത് കൗര്‍ മൂന്നും, ദീപ്തി ശര്‍മ്മ രണ്ടും, പൂജ വസ്ത്രാകര്‍, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

DONT MISS
Top