കീന്‍ ലൂയിസ് ബംഗളുരു എഫ്‌സിയില്‍

ബംഗളുരു: ഐഎസ്എല്ലില്‍ പൂനെ എഫ്‌സി താരമായിരുന്ന കീന്‍ ലൂയിസ് വരുന്ന സീസണില്‍ ബംഗളുരു എഫ്‌സിക്കായി ബൂട്ടുകെട്ടും. താരവുമായി കരാറിലെത്തിയ വിവരം ബംഗളുരു എഫ്‌സി തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.

കീനുമായി ഒരു വര്‍ഷത്തെ കരാറിലാണ് ബംഗളുരു ഒപ്പിട്ടിട്ടുള്ളത്. 2016 ല്‍ ഡെല്‍ഹി ഡൈനാമോസിന്റെ താരമായിരുന്ന ലൂയിസ് കഴിഞ്ഞ സീസണില്‍ പൂനെയ്ക്കായി ഏഴ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ബംഗളുരു എഫ്‌സിക്കുവേണ്ടി കളിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഏറെ സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു.

DONT MISS
Top