തമിഴകത്തെ ഹരം കൊള്ളിച്ച് വിക്രമിന്റെ സാമി2 ട്രെയിലര്‍

തമിഴകത്തെ ഹരം കൊള്ളിച്ച് ചിയാന്‍ വിക്രമിന്റെ സാമി 2വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്. സാമി ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന ട്രെയ്‌ലര്‍ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ വരവേറ്റത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രം വീണ്ടും കാക്കി അണിയുമ്പോള്‍ വന്‍ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് മിഴ് സിനിമ പ്രേമികള്‍. ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.

സാമിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്. കീര്‍ത്തി സുരേഷിന്റെ പക്വതയാര്‍ന്ന പ്രകടനം ചിത്രത്തിന് മുതല്‍കൂട്ടായിരിക്കും. നേരം സിനിമയിലൂടെ ശ്രേധേയനായ ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം.

DONT MISS
Top