നിപ വൈറസിന് ഉള്ള പ്രതിരോധ മരുന്ന് എന്ന വ്യാജേന മരുന്ന് വിതരണം ചെയ്തു; മുക്കം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഓഫീസ് അറ്റന്‍ഡറെ സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: മുക്കം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുടെ അസാന്നിധ്യത്തില്‍ നിപ വൈറസിന് ഉള്ള പ്രതിരോധ മരുന്ന് എന്ന വ്യാജേന മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡറെ സസ്‌പെന്റ് ചെയ്തു. വാര്‍ത്ത അറിഞ്ഞയുടന്‍ മെഡിക്കല്‍ ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

നിപ വൈറസ് ചികിത്സയ്ക്ക് ഡിഎല്‍ഇജിയുടെയോ, എസ്എല്‍ഇജിയുടേയോ അനുമതിയില്ലാതെ പ്രതിരോധ മരുന്നുണ്ടെന്ന് വ്യാജേന ബോര്‍ഡ് സ്ഥാപിച്ച് മരുന്നു വിതരണം ചെയ്യുകയായിരുന്നു. വകുപ്പ് മേലധികാരിയുടെ നിര്‍ദ്ദേശങ്ങളുടെ പച്ചയായ ലംഘനമാണ് നടന്നത്. ഇത് വകുപ്പിന് അപകീര്‍ത്തി ഉണ്ടാകുകയും ചെയ്തു. മരുന്ന് ഉപയോഗിച്ച പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും ഇടയാക്കി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

DONT MISS
Top