റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് വര്‍ക്കൗട്ട് വീഡിയോയും പുറത്തുവിട്ട് മോഹന്‍ലാല്‍

കഴിഞ്ഞദിവസം മോഹന്‍ലാല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് മോഹന്‍ലാല്‍ തന്നെ പുറത്തുവിട്ടതായിരുന്നു ചിത്രം. ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് എന്ന സോഷ്യല്‍ മീഡിയാ ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് റാത്തോഡ് മോഹന്‍ലാലിനെ വെല്ലുവിളിച്ചത്.

മോഹന്‍ലാല്‍ ഈ ക്യാമ്പയിന്‍ ഏറ്റെടുത്തശേഷം പൃഥ്വിരാജിനേയും സൂര്യയേയും ജൂനിയര്‍ എന്‍ടിആറിനേയും ചലഞ്ച് ചെയ്തിട്ടുമുണ്ട്. ഇന്ന് താന്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. കാലുകള്‍ക്ക് കരുത്തുവര്‍ദ്ധിപ്പിക്കാനായി ചെയ്യുന്ന സ്‌ക്വാറ്റ് പരിശീലമാണ് ലാല്‍ പങ്കുവച്ചത്.

DONT MISS
Top