മലയോര ഹൈവേ: കിഫ്ബിയില്‍ നിന്നും 451 കോടി അനുവദിച്ചു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മലയോര ഹൈവേയുടെ നിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്നും വീണ്ടും 451 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ പതിനേഴു ഫീച്ചറുകള്‍ക്കായി ആകെ 1426 കോടി രൂപയുടെ അനുമതിയായെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. പല റീച്ചുകള്‍ക്കും സാങ്കേതിക അനുമതി നല്‍കി ടെന്‍ഡര്‍ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.

പാറശാല, വാമനപുരം – അരുവിക്കര, പുനലൂര്‍ ചടയമംഗലം, പീരുമേട്, ഇടുക്കി, നിലമ്പൂര്‍, നിലമ്പൂര്‍ ഏറനാട്, നിലമ്പൂര്‍ വണ്ടൂര്‍, നാദാപുരം, തിരുവമ്പാടി, കല്‍പ്പറ്റ, മഞ്ചേശ്വരം – കാസര്‍കോട് – ഉദുമ, മഞ്ചേശ്വരം, കാഞ്ഞങ്ങാട് – തൃക്കരിപ്പൂര്‍, കാസര്‍കോട് – ഉദുമ തുടങ്ങിയ 17 റീച്ചുകള്‍ക്കാണ് 1426 കോടിയുടെ അംഗീകാരം ലഭിച്ചത്.

1200 കിലോമീറ്റര്‍ നീളത്തിലാണ് ഹില്‍ഹൈവേ നിര്‍മ്മാണം. ആദ്യഘട്ടത്തില്‍ 650 കിലോമീറ്റര്‍. അതില്‍ 430 കിലോമീറ്ററിനും കിഫ്ബി അംഗീകാരമായി. അങ്ങനെ കേരളത്തിലെ ഏറ്റവും ബൃഹത്തായ അടിസ്ഥാന സൗകര്യ വികസന പദ്ധതി ഉടന്‍ നിര്‍മാണഘട്ടത്തിലേയ്ക്കു പ്രവേശിക്കും.

എല്‍ഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. അത്ര വേഗത്തിലാണ് പദ്ധതി നടപടികള്‍ പുരോഗമിക്കുന്നതെന്നും തോമസ് ഐസക്ക് അറിയിച്ചു.

DONT MISS
Top