ഇനി മുന്നില്‍ മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രം; സുനില്‍ ഛേത്രിക്ക് അപൂര്‍വനേട്ടം


മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക് അപൂര്‍വനേട്ടം. ലോകം കണ്ട എക്കാലത്തേയും ഗോള്‍വേട്ടക്കാരനായ ‘നിലവില്‍ കളി തുടരുന്ന’ താരങ്ങളിലൊരാളായിരിക്കുന്നു ഛേത്രി.

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുമാണാണ് ഛേത്രക്ക് മുന്നിലുള്ളത്. ഛേത്രി 59 ഗോളുമായി മൂന്നാമത് നില്‍ക്കുമ്പോള്‍ 81 ഗോളുകളുമായി റൊണാള്‍ഡോ ബഹുദൂരം മുന്നിലാണ്. 64 ഗോളുമായി മെസ്സി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായതാണ് ഛേത്രിക്ക് തുണയായത്. കഴിഞ്ഞദിവസം ചൈനീസ് തായ്‌പെയ്‌ക്കെതിരെ ഹാട്രിക്ക് നേടി തന്റെ മികവാര്‍ന്ന കളിമിടുക്ക് ഛേത്രി വീണ്ടും തെളിയിച്ചു.

DONT MISS
Top