പുതിയ കെപിസിസി പ്രസിഡന്റ് 15 ന് മുന്‍പ്; കേരള നേതാക്കളെ രാഹുല്‍ ദില്ലിക്ക് വിളിപ്പിച്ചു

ഫയല്‍ ചിത്രം

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കും. വിഎം സുധീരന്‍ രാജിവച്ചതിനെ തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന എംഎം ഹസനെയാണ് പകരം ചുതമലയേല്‍പ്പിച്ചിരുന്നത്. ഹസന് പകരം പുതിയ പ്രസിഡന്റിനെ ഈ മാസം 15 ന് മുന്‍പ് തന്നെ പ്രഖ്യാപിക്കാനാണ് ഹൈക്കാന്‍ഡിന്റെ നീക്കം.

പുതിയ കെപിസിസിസ അധ്യക്ഷനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചു. ഈ മാസം 6,7 തിയതികളിലായി നേതാക്കളോട് ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. കേരളത്തിലെ കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളിലും നിന്നുള്ള നേതാക്കളെ കൂടാതെ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനോടും ദില്ലിലിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നേതാക്കളോട് ദില്ലിയിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരാജയത്തിന് കാരണം കേരളത്തിലെ നേതാക്കളുടെ പ്രചാരത്തിലെ പോരായ്മയാണ് എന്ന് ഇതികനം വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയിലേയും പ്രതിപക്ഷത്തിന്റെയും നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലും ഹൈക്കാന്‍ഡിന് അതൃപ്തിയുണ്ട്. ചെങ്ങന്നൂരിലെ പരാജയം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. സംസ്ഥാന കോണ്‍ഗ്രസിന് ശക്തമായ നേതൃനിര വന്നില്ലെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം ഏറെ നിരാശജനകമായിരിക്കുമെന്ന് ഇതിനകം കേന്ദ്രനേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേതാക്കളോട് ഉടന്‍ ദില്ലിയിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

DONT MISS
Top