ഹാട്രിക്കുമായി ഛേത്രി; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ചൈനീസ് തായ്പേയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് മികവില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇന്ത്യയുടെ വിജയം.

മുംബൈ ഫുട്ബോള്‍ അരീനയില്‍ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ ഛേത്രിക്ക് പുറമെ ഉദാന്ത സിംഗും, പ്രണോയ് ഹാള്‍ഡറും ഓരോ ഗോള്‍ വീതം നേടി. അതേസമയം 99-ാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ ഛേത്രി ഹാട്രിക്ക് കുറിച്ചതോടെ 59 ഗോളുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതെത്തി.

അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ കപ്പിന് മുന്‍പുള്ള തയ്യാറെടുപ്പായിട്ടാണ് ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനെ സമീപിക്കുന്നത്. അതിനാല്‍ തന്നെ തായ്‌പേയ്‌ക്കെതിരെ നേടിയ ഈ ആധികാരിക വിജയം ടീമിന് ഏറെ ആത്മവിശ്വാസം നല്‍കും. ജൂണ്‍ നാലിന് കെനിയയോടും, ഏഴിന് ന്യൂസിലന്‍ഡിനോടുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

DONT MISS
Top